കീവ്: ഉക്രെയ്ന്റെ കിഴക്കന്‍ നഗരമായ പൊക്രോവ്‌സ്‌കില്‍ റഷ്യയുടെ സൈനിക മുന്നേറ്റം. ഡൊണെറ്റ്‌സ്‌ക് മേഖലയിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന പൊക്രോവ്‌സ്‌ക് ഇത്രയും കാലം റഷ്യക്ക് കീഴടക്കാന്‍ സാധിച്ചിരുന്നില്ല. പൊക്രോവ്‌സ്‌കില്‍ ഉക്രെയ്ന്‍ സൈന്യം ചെറുത്തുനില്‍ക്കുകയാണെന്ന് സൈനിക മേധാവി അലക്‌സാണ്ടര്‍ സിര്‍സ്‌കി സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു.
ഉക്രെയ്‌നില്‍ നിന്ന് പിടിച്ചെടുത്ത് റഷ്യ തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേര്‍ത്ത ഡൊണെറ്റ്‌സ്‌ക് മേഖലയിലെ പ്രധാന ലോജിസ്റ്റിക്‌സ് ഹബ്ബാണ് പൊക്രോവ്‌സ്‌ക്. യുദ്ധത്തിന് മുമ്പ് 70,000ത്തോളം ജനങ്ങളുണ്ടായിരുന്ന നഗരത്തില്‍ നിന്നും നിലവില്‍ എല്ലാവരും ഒഴിഞ്ഞുപോയിരിക്കുകയാണ്. പൊക്രോവ്‌സ്‌ക് പിടിച്ചെടുക്കുന്നതിനെ ഉക്രെയ്ന്‍ യുദ്ധത്തിലെ നിര്‍ണായക മുന്നേറ്റമായാണ് റഷ്യ കാണുന്നത്. ഡൊണെറ്റ്‌സ്‌കില്‍ ഇനിയും ഉക്രെയ്ന്‍ നിയന്ത്രണത്തിലുള്ള പ്രധാന നഗരങ്ങളായ ക്രാംസ്റ്റോര്‍സ്‌ക്, സ്ലൊവിയാന്‍സ്‌ക് എന്നിവ ലക്ഷ്യമിടുന്നതില്‍ നിര്‍ണായകമാകും പൊക്രോവ്‌സ്‌ക് പിടിച്ചെടുക്കല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
