കീവ്: ഉക്രെയ്‌നിലെ സൈനിക യൂണിറ്റിന്റെ പരിശീലന കേന്ദ്രത്തിന് നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ആക്രമണം തടയാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിരുന്നെങ്കിലും നാശനഷ്ടം പൂര്‍ണമായി തടയാന്‍ സാധിച്ചില്ലെന്ന് സൈന്യം അറിയിച്ചു. ഉക്രെയ്‌നിലെ ഏത് മേഖലയിലാണ് ആക്രമണം ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.
അതേസമയം വടക്കന്‍ ഉക്രെയ്‌നിലെ ചെര്‍ണീവ് നഗരത്തിലാണ് ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജൂണില്‍ മധ്യ ഉക്രെയ്‌നിലെ പരിശീലന കേന്ദ്രത്തിന് നേരെ ഉണ്ടായ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മേഖലയുടെ ചുമതലയുള്ള സൈനിക കമാന്‍ഡര്‍ രാജി സമര്‍പ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്