കീവ്: വെള്ളിയാഴ്ച പുലര്‍ച്ചെ കീവില്‍ റഷ്യ നടത്തിയ വന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നഗരത്തിലുടനീളം സ്‌ഫോടനങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ തീപിടുത്തവും അവശിഷ്ടങ്ങള്‍ പ്രദേശത്ത് ആകെ ചിതറിത്തെറിച്ചെന്ന് ഉക്രേനിയന്‍ അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാത്രിയില്‍ ഒന്നിലധികം ആക്രമണങ്ങള്‍ക്ക് അടിയന്തര സംഘങ്ങള്‍ പ്രതികരിച്ചതായി കീവിന്റെ സൈനിക ഭരണകൂടത്തിന്റെ തലവന്‍ പറഞ്ഞു. ആക്രമണത്തില്‍ റഷ്യ കുറഞ്ഞത് 430 ഡ്രോണുകളും 18 മിസൈലുകളും ഉപയോഗിച്ചതായി ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
