കീവ്: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനായി യു.എസ് മുന്നോട്ടുവെച്ച കരാറിന് ബദല്‍ നിര്‍ദേശങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി ഉക്രെയ്‌നും യുറോപ്യന്‍ സഖ്യകക്ഷികളും. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുഎസ് ഉക്രെയ്‌ന് ഒരാഴ്ചത്തെ സമയപരിധി നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് റഷ്യയുടെ ചില കടുത്ത ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കരാറിന് ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്നത്. യു. എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 28 നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയെ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി എതിര്‍ത്തു. അതേസമയം, ഭൂമി വിട്ടുകൊടുക്കാനും സൈന്യത്തെ വെട്ടിക്കുറയ്ക്കാനും നാറ്റോയില്‍ ഒരിക്കലും ചേരില്ലെന്ന് പ്രതിജ്ഞ ചെയ്യാനും ഉക്രെയ്‌നെ നിര്‍ബന്ധിക്കുന്ന ഈ നിര്‍ദ്ദേശത്തെ റഷ്യന്‍ നേതാവ് വ്ളാദിമിര്‍ പുടിന്‍ സ്വാഗതം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
