യുഎന്‍: പാലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഔദ്യോഗികമായി ഹമാസിന് നല്‍കുന്ന വലിയൊരു പാരിതോഷികമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടണും ഫ്രാന്‍സുമടക്കമുള്ള രാജ്യങ്ങള്‍ പാലസ്തീന്‍ രാഷട്രത്തെ അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പരാമര്‍ശം. യുഎന്‍ പൊതുസഭയില്‍ സംസാരിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്.
ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും വേണ്ടിയുള്ള തന്റെ ആഹ്വാനവും അദ്ദേഹം ആവര്‍ത്തിച്ചു. സംഘര്‍ഷം തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നതുപോലെ, ഈ സഭയിലെ ചിലര്‍ ഏകപക്ഷീയമായി ഒരു പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഹമാസ് ഭീകരര്‍ക്ക് അവരുടെ ക്രൂരതകള്‍ക്ക് ലഭിക്കുന്ന വലിയ പ്രതിഫലമായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
