റഷ്യയിലെ എയ്റോഫ്‌ളോട്ട് എയര്‍ലൈനിനെതിരെ വന്‍ സൈബര്‍ ആക്രമണം; ഡസന്‍ കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി 

JULY 28, 2025, 7:53 PM

മോസ്‌കോ: റഷ്യയുടെ ദേശീയ വിമാനക്കമ്പനിയായ എയ്റോഫ്‌ളോട്ട് ഡസന്‍ കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തുടനീളമുള്ള യാത്ര തടസ്സപ്പെടാന്‍ ഇത് കാരണമായി. ഉക്രെയ്ന്‍ അനുകൂല രണ്ട് ഹാക്കിങ് ഗ്രൂപ്പുകള്‍ സൈബര്‍ ആക്രമണം നടത്തിയതായി അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

സ്ഥിതി ആശങ്കാജനകമാണെന്ന് തിങ്കളാഴ്ച ക്രെംലിന്‍ പറഞ്ഞു, റഷ്യന്‍ രാഷ്ട്രീയക്കാര്‍ ഇത് രാജ്യത്തിന് ഒരു ഉണര്‍വ് നല്‍കിയതായാണ് വിശേഷിപ്പിച്ചത്.
തടസം ഒരു ഹാക്ക് മൂലമാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു. അതേസമയം റഷ്യ ഡിജിറ്റല്‍ ആക്രമണത്തിലാണെന്ന് മുതിര്‍ന്ന രാഷ്ട്രീയക്കാരനായ ആന്റണ്‍ ഗൊറെല്‍കിന്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത 'ഹാക്ക്ടിവിസ്റ്റുകള്‍' സൗഹൃദപരമല്ലാത്ത രാജ്യങ്ങളുടെ സേവനത്തിലാണെന്ന് കാര്യം താന്‍ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച കമ്പനിയുടെ ഓഹരികള്‍ 3.9 ശതമാനം ഇടിഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam