ദക്ഷിണ ചൈനാ കടലില്‍ ഫിലിപ്പൈന്‍ ബോട്ടുകള്‍ക്കു നേരെ വീണ്ടും ചൈനീസ് കപ്പലിന്റെ ജലപീരങ്കി ആക്രമണം

DECEMBER 10, 2023, 5:54 PM

മനില: ദക്ഷിണ ചൈനാ കടലില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഫിലിപ്പൈന്‍ കപ്പലുകള്‍ക്കു നേരെ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ജലപീരങ്കി ആക്രമണം. ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ മൂന്ന് ഫിലിപ്പൈന്‍ ബോട്ടുകളെ ജലപീരങ്കി ഉപയോഗിച്ച് ആക്രമിക്കുകയും ഒരു കപ്പലുമായി കൂട്ടിയിടിച്ച് എഞ്ചിന്‍ തകരാറിലാക്കുകയും ചെയ്തതായി ഫിലിപ്പൈന്‍ തീരസംരക്ഷണ സേന ഞായറാഴ്ച പറഞ്ഞു.

സ്പ്രാറ്റ്‌ലി ദ്വീപുകളിലെ സെക്കന്‍ഡ് തോമസ് ഷോളിന് സമീപമാണ് ചൈനീസ്, ഫിലിപ്പീന്‍സ് കപ്പലുകള്‍ തമ്മിലുള്ള ഈ ഏറ്റവും പുതിയ ഏറ്റുമുട്ടല്‍ നടന്നത്. ഫിലിപ്പൈന്‍ നാവികസേന നടത്തുന്ന സപ്ലൈ ബോട്ടുകള്‍ ഫിലിപ്പൈന്‍ തീരസംരക്ഷണ സേനയുടെ അകമ്പടിയോടെ ഷോളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും എത്തിക്കുന്നതിനുള്ള ദൗത്യത്തിലായിരുന്നു.

നിരവധി മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഫിലിപ്പീന്‍സ് ബോട്ട് തങ്ങളുടെ കപ്പലുമായി കൂട്ടിയിടിച്ചതെന്ന് ചൈനീസ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

vachakam
vachakam
vachakam

ഫിലിപ്പൈന്‍ ബോട്ട് പ്രൊഫഷണല്‍ അല്ലാത്തതും അപകടകരവുമായ രീതിയില്‍ പെട്ടെന്ന് ദിശ മാറിയെത്തി ഞങ്ങളുടെ തീരസംരക്ഷണ സേനയുടെ കപ്പലുമായി മനപ്പൂര്‍വ്വം കൂട്ടിയിടിക്കുകയായിരുന്നു,' ചൈന കോസ്റ്റ് ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഞായറാഴ്ച സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് രണ്ടാം തോമസ് ഷോളില്‍ നിലയുറപ്പിച്ചിരിക്കുന്ന സൈനികര്‍ക്ക് ഭക്ഷണവും മറ്റ് സാധനങ്ങളും നല്‍കുന്നതിനായി 40 കപ്പലുകളുടെ ഒരു സംഘം പടിഞ്ഞാറന്‍ ഫിലിപ്പൈന്‍ ദ്വീപായ പലവാനില്‍ നിന്ന് സ്പ്രാറ്റ്‌ലിസിലേക്കുള്ള  സിവിലിയന്‍ ദൗത്യം ആരംഭിച്ചത്.

മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഫിലിപ്പൈന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ട ഡ്രോണ്‍ വീഡിയോ ഫൂട്ടേജുകളിലും ഫോട്ടോഗ്രാഫുകളിലും രണ്ട് ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ഫിലിപ്പൈന്‍ കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് കപ്പലായ ബിആര്‍പി കാബ്രയിലും ഒരു ചെറിയ സപ്ലൈ ബോട്ടിലും ജലപീരങ്കികള്‍ പ്രയോഗിക്കുന്നത് കാണാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam