കാബൂള്‍: ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്. സഹോദരന്‍ അബ്ദുള്ള ബിന്‍ ലാദനൊപ്പം ഹംസ ലാദന്‍ അഫ്ഗാനില്‍ സുരക്ഷിതനായി ജീവിക്കുന്നുണ്ടെന്നും അല്‍-ഖ്വയ്ദയെ രഹസ്യമായി നയിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനില്‍ അല്‍-ഖ്വയ്ദയെ നയിക്കുന്നത് ഹംസയാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ദി മിറര്‍' ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
താലിബാന്‍ വിരുദ്ധ സൈനിക സഖ്യമായ നാഷണല്‍ മൊബലൈസേഷന്‍ ഫ്രണ്ട് ആണ് (എന്‍എംഎഫ്) ഹംസയുടെയും സഹായികളുടെയും നീക്കങ്ങളും ഓപ്പറേഷനുകളും കണ്ടെത്തിയത്. 450 സ്‌നൈപ്പര്‍മാരുടെ സുരക്ഷാ കവചത്തില്‍ വടക്കന്‍ അഫ്ഗാനിസ്ഥാനിലാണ് 'ഭീകരതയുടെ കിരീടാവകാശി' ഒളിവുജീവിതം നയിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2021ല്‍ താലിബാന്‍ കാബൂള്‍ കീഴടക്കിയതിന് ശേഷം വിവിധ ഭീകരസംഘടനകള്‍ക്കുള്ള പരിശീലനകളരിയായി അഫ്ഗാനിസ്ഥാന്‍ മാറിയെന്നാണ് എന്‍എംഎഫ് ചൂണ്ടിക്കാട്ടുന്നത്. പഞ്ച്ശീറിലെ ദാര അബ്ദുള്ള ഖേല്‍ ജില്ലയിലാണ് ഹംസയുടെ ഒളിത്താവളം. അറബ്, പാകിസ്ഥാനി വംശജരായ 450 പേരാണ് ഹംസയ്ക്ക് സുരക്ഷയൊരുക്കുന്നത്. ഹംസയുടെ നേതൃത്വത്തില്‍ പരിശീലനം തുടരുന്ന അല്‍-ഖ്വയ്ദ ഭീകരര്‍ പാശ്ചാത്യരാജ്യങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്നാണ് റിപ്പോര്‍ട്ട്.
2019ല്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഒസാമ ബിന്‍ ലാദന്റെ വധത്തിന് ശേഷം അല്‍-ഖ്വയ്ദയുടെ നേതൃചുമതലയേറ്റെടുത്ത ഭീകരന്‍ അയ്മാന്‍ അല്‍-സവാഹിരിയുമായി അടുത്ത ബന്ധമാണ് ഹംസ പുലര്‍ത്തിയിരുന്നത്. ഹംസ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്ന സമയത്ത് പ്രതികരിക്കാന്‍ പെന്റഗണ്‍ തയ്യാറായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്