മുന്‍ഭാര്യയ്ക്കുള്ള ജീവനാംശം തടയാന്‍ 6 കോടി ശമ്പളമുണ്ടായിരുന്ന ജോലി രാജിവച്ചു; കൂടുതല്‍ തുക നല്‍കാന്‍ വിധിച്ച് കോടതിയുടെ മറുപടി

JANUARY 20, 2026, 7:20 PM

സിംഗപ്പൂര്‍: മുന്‍ഭാര്യയ്ക്കുള്ള ജീവനാംശം തടയാന്‍ സിംഗപ്പൂരിലുണ്ടായിരുന്ന കോടികള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച കാനേഡിയന്‍ പൗരനെ വിടാതെ കോടതി. ജീവനാംശം കൊടുക്കാതിരിക്കാന്‍ വര്‍ഷം 6 കോടി വരുമാനം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് യുവാവ് തിരികെ കാനഡയിലേക്ക് മടങ്ങിയത്. മുന്‍ ഭാര്യയ്ക്കും നാല് കുട്ടികള്‍ക്കും മാസം തോറും 15.5 ലക്ഷം വീതം ജീവനാംശം നല്‍കാമെന്നാണ് ബന്ധം ഉപേക്ഷിച്ച സമയത്ത് യുവാവ് സമ്മതിച്ചിരുന്നത്.

കനേഡിയന്‍ ദമ്പതികള്‍ 2013 ഡിസംബറിലാണ് നാല് കുട്ടികളുമായി സിംഗപ്പൂരിലേക്ക് വന്നത്. സിംഗപ്പൂരിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മാറ്റം. വീട്ടമ്മയായ യുവതി നാല് കുട്ടികളെയും ഭര്‍ത്താവിനെയും പരിചരിച്ചു കഴിയവെ 2023 ല്‍ ഇവരുടെ ദാമ്പത്യ ജീവിതം തകരുകയും യുവാവ് മറ്റൊരു സ്ത്രീയ്ക്കൊപ്പം ജീവിതം ആരംഭിക്കുകയുമായിരുന്നു. 

മുന്‍ ഭാര്യയുമായി തയാറാക്കിയ കരാര്‍ പ്രകാരം മാസം 15.5 ലക്ഷം രൂപ നല്‍കാന്‍ ഇയാള്‍ സമ്മതിച്ചു. ഈ സമയം വര്‍ഷം 6 കോടി വരുമാനമാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. ആദ്യമൊക്കെ ഈ തുക നല്‍കാന്‍ യുവാവ് തയാറായി. എന്നാല്‍ പിന്നീട് ജീവനാംശം നല്‍കിയിരുന്ന തുക പകുതിയാക്കി കുറച്ചു. തുടര്‍ന്നു ഭാര്യ കോടതിയില്‍ വിവാഹ മോചനം ആവശ്യപ്പെട്ട് പരാതി നല്‍കി. ജീവനാംശം നല്‍കാതിരിക്കാന്‍ മുന്‍ഭര്‍ത്താവ് വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചു. എന്നാല്‍ ഈ പരാതി കോടതി പരിഗണിച്ചപ്പോള്‍ മുന്‍ഭാര്യയും കുട്ടികളും കാനഡയിലേക്ക് താമസം മാറ്റണമെന്നും അവിടെ വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാണെന്നും യുവാവ് വാദിച്ചു. 

അതേസമയം യുവാവ് ജോലി വിടാനുണ്ടായ സാഹചര്യം പരിഗണിച്ച കോടതി മുന്‍ഭാര്യ ന്യായമായ ജീവനാംശത്തിന് അര്‍ഹയാണെന്ന് കണ്ടെത്തുകയായിരുന്നു. സിംഗപ്പൂരില്‍ നിന്ന് നേടിയ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം നല്‍കാനും വിധിച്ചു. ഇതുവരെയുള്ള നഷ്ടപരിഹാരമായി നാല് കോടി രൂപ മുന്‍ഭാര്യയ്ക്കും മക്കള്‍ക്കും നല്‍കാനും മാസം തോറും 16 ലക്ഷം രൂപ നല്‍കാനുമായിരുന്നു കോടതി വിധി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam