ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനം രാജിവെച്ചു. ജൂലൈയിൽ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം നേരിട്ടതിനെ തുടർന്നാണ് രാജി. സ്വന്തം പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുതന്നെ രാജി ആവശ്യം ഉയർന്നതിനെ തുടർന്നാണ് ഇഷിബ സ്ഥാനമൊഴിയാൻ തീരുമാനിച്ചത്.
മുൻ പ്രതിരോധമന്ത്രിയായിരുന്ന ഇഷിബ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലാണ് പാർട്ടി മോശം പ്രകടനം കാഴ്ച്ച വച്ചത്. പാർലമെന്റിലെ ഇരുസഭകളിലും ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇത് ഇഷിബക്ക് വൻ തിരിച്ചടിയായി.
പുതിയ നേതാവിനെ പാർട്ടി തെരഞ്ഞെടുക്കുന്ന ഒക്ടോബർ വരെ ഇഷിബ താൽക്കാലികമായി സ്ഥാനത്ത് തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്