ഇസ്രായേല്‍-ഹമാസ് യുദ്ധം: ബന്ദികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക് 

DECEMBER 9, 2023, 9:56 AM

ഗാസ: ഹമാസ് ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. രക്ഷാശ്രമത്തിനിടെ ഒരു ബന്ദി കൊല്ലപ്പെട്ടതായി ഹമാസ് അവകാശപ്പെട്ടു. ഗാസ മുനമ്പിലുള്ള ബന്ദികളെ രക്ഷിക്കാന്‍ ഇസ്രായേല്‍ സൈന്യം വെള്ളിയാഴ്ച രാത്രിയാണ് ഓപ്പറേഷന്‍ നടത്തിയത്.

ഹമാസ് ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള ഓപ്പറേഷനില്‍ രണ്ട് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രായേലി സൈന്യം ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഓപ്പറേഷനില്‍ തട്ടിക്കൊണ്ടുപോകലിലും ബന്ദികളാക്കുന്നതിലും പങ്കാളികളായ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു.

അതിനിടെ ഗാസയില്‍ മാനുഷിക വെടിനിര്‍ത്തല്‍ വേണമെന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ ആവശ്യം യുഎസ് വീറ്റോ ചെയ്തു. ഈ തീരുമാനത്തെ എല്ലാ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും മറ്റ് പല രാജ്യങ്ങളും പിന്തുണച്ചിരുന്നു. 15 അംഗ കൗണ്‍സിലില്‍ ബ്രിട്ടന്‍ വിട്ടുനിന്നതോടെ 13-1 എന്ന നിലയിലായിരുന്നു വോട്ടെടുപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam