കെയ്‌റോ: സമാധാന ചര്‍ച്ചകളില്‍ ഹമാസിന് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രതിനിധികളെ തിരിച്ചുവിളിച്ചു. ഖത്തറിലാണ് ചര്‍ച്ച നടന്നിരുന്നത്. ഇസ്രയേലില്‍ നിന്ന് ഹമാസ് പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കിയവരില്‍ ബാക്കിയുള്ളവരെ തിരിച്ചെത്തിക്കാനും ഗാസ മുനമ്പില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കാനും മറ്റ് മാര്‍ഗങ്ങള്‍ പരിഗണിക്കുകയാണെന്ന് നെതന്യാഹുവും ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും പറഞ്ഞു.
ഹമാസിന് വെടിനിര്‍ത്തലിന് താല്‍പര്യമില്ല. അവര്‍ക്ക് മരിക്കാനാണ് താല്‍പര്യമെന്ന് തോന്നുന്നു. ഹമാസ് നേതാക്കളെ വകവരുത്തുമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. അതേസമയം സമാധാന ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് ഹമാസ് പറഞ്ഞു. ഇതിനിടെ, ഗാസയില്‍ 5 കുഞ്ഞുങ്ങള്‍ കൂടി കൊടുംപട്ടിണിക്കിരയായി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 80 പലസ്തീന്‍കാര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
