'ഇറാനിയന്‍ ബോട്ടുകള്‍ ആക്രമിച്ചു, പൗരന്‍മാരെ പിടിച്ചുവെച്ചു'; തിരിച്ചടി നല്‍കുമെന്ന് കുവൈറ്റിന് ഇറാന്റെ അന്ത്യശാസനം

MAY 13, 2026, 7:29 PM

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടി ഇറാനും കുവൈറ്റും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഇറാനിയന്‍ ബോട്ടുകള്‍ക്ക് നേരെ കുവൈറ്റ് കോസ്റ്റ് ഗാര്‍ഡ് നിയമവിരുദ്ധമായ ആക്രമണം നടത്തിയെന്നും ഇറാന്‍ പൗരന്മാരെ തടഞ്ഞുവെച്ചെന്നും ആരോപിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇതിന് കൃത്യമായ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് കുവൈറ്റ് സേന ഇറാനിയന്‍ മത്സ്യബന്ധന ബോട്ടുകളെ തടയുകയും ആക്രമിക്കുകയും ചെയ്തു. നിരവധി ഇറാന്‍ പൗരന്മാരെ കുവൈറ്റ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ജലാതിര്‍ത്തി ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്നാണ് കുവൈറ്റിന്റെ പ്രാഥമിക വിശദീകരണം. ഈ സംഭവത്തെ തുടര്‍ന്ന് കുവൈറ്റ് നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ച ഇറാന്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചു.

കുവൈറ്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം പ്രകോപനപരമാണെന്നും മേഖലയിലെ സമാധാനത്തിന് ഇത് ഭീഷണിയാണെന്നും ഇറാന്‍ ആരോപിച്ചു. തടഞ്ഞുവെച്ച പൗരന്മാരെ ഉടന്‍ വിട്ടയക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ ഉപരോധത്തിലും ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങളിലും ഇറാന്‍ നേരത്തെ തന്നെ പ്രതിരോധത്തിലാണ്. ഇതിനിടയില്‍ അയല്‍രാജ്യമായ കുവൈറ്റുമായി ഇത്തരമൊരു തര്‍ക്കം ഉടലെടുക്കുന്നത് ഗള്‍ഫ് മേഖലയില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam