കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താലിബാന്‍ നിരോധിച്ചു. അധാര്‍മിക കാര്യങ്ങള്‍ തടയാനാണ് നിരോധനമെന്നാണ് താലിബാന്‍ വ്യക്തമാക്കിയത്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ താലിബാന്‍ രണ്ടാഴ്ചയായി നടപടി സ്വീകരിച്ചു വരികയായിരുന്നു. ഇന്റര്‍നെറ്റ് നിരോധിച്ചതോടെ വിമാന സര്‍വീസുകളും താറുമാറായി.
രാജ്യം പൂര്‍ണമായും കണക്റ്റിവിറ്റി ബ്ലാക്ക്ഔട്ടില്‍' (ഇന്റര്‍നെറ്റില്ലാതെ എല്ലാം നിശ്ചയം) ആണെന്ന് ഇന്റര്‍നെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ലോക്‌സ് റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ ഓഫിസുമായുള്ള മൊബൈല്‍ ഫോണ്‍ സേവനം ഉള്‍പ്പെടെ എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും സാറ്റലൈറ്റ് ടിവിയും അഫ്ഗാനിസ്ഥാനിലുടനീളം തടസ്സപ്പെട്ടു.
2021ല്‍ അധികാരം പിടിച്ചെടുത്തതു മുതല്‍ താലിബാന്‍ ഇസ്ലാമിക ശരിയത്ത് നിയമത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനത്തിനനുസരിച്ച് നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്