ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്കുള്ള വിസ ഇളവ് അവസാനിപ്പിച്ചതായി ഇറാന്‍. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകല്‍ കേസുകളും വര്‍ധിച്ച സാഹചര്യത്തിലാണ് വീസരഹിത പ്രവേശനം അവസാനിപ്പിക്കാന്‍ ഇറാന്‍ ച്ചത്. ഈ മാസം 22 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വന്നത്. നവംബര്‍ 22 ന് ശേഷം ഇറാനില്‍ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും സാധാരണ പാസ്പോര്‍ട്ടുള്ള എല്ലാ ഇന്ത്യന്‍ യാത്രക്കാരും മുന്‍കൂട്ടി വീസ എടുക്കേണ്ടിവരും.
സാധാരണ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന വീസ ഇളവ് ആണ് നിലവില്‍ ഇറാന്‍ നിര്‍ത്തലാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം യാത്രയെന്നാണ് മന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമായതായി ശ്രദ്ധയില്‍ വന്നതോടെയാണ് ഗവണ്‍മെന്റ് ഓഫ് ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്റെ തീരുമാനം എത്തുന്നത്.
ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ രാജ്യം സന്ദര്‍ശിക്കാനുള്ള പദ്ധതി ആരംഭിച്ചത് 2024 ഫെബ്രുവരി 4നാണ്. ഇതോടെ തൊഴില്‍ വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റ് രാജ്യത്തേക്കുള്ള തുടര്‍ യാത്രയും വാഗ്ദാനം നല്‍കി ഇന്ത്യന്‍ പൗരന്മാരെ ഇറാനിലേക്ക് തട്ടിക്കൊണ്ട് പോയ സംഭവങ്ങളും വര്‍ധിച്ചിരുന്നു. സാധാരണക്കാര്‍ക്ക് നല്‍കിയ വിസ രഹിത പ്രവേശനം ദുരുപയോഗം ചെയ്താണ് ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തികളെന്ന് സര്‍ക്കാരിന് ബോധ്യം വന്നതോടെയാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
