ഹോര്‍മുസ് പ്രതിസന്ധി; ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയില്‍ വന്‍ ഇടിവ്

MAY 11, 2026, 10:35 AM

ടെഹ്‌റാന്‍: ഹോര്‍മുസ് പ്രതിസന്ധി മൂലം ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡോയില്‍ കയറ്റുമതിയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫിലെ എണ്ണക്കമ്പനികളെ ഉദ്ധരിച്ച് സാമ്പത്തിക ഏജന്‍സികളുടേതാണ് റിപ്പോര്‍ട്ട്. കയറ്റുമതിയിലെ ഇടിവ് ഇന്ത്യയിലെ റിഫൈനിങ് മേഖലയിലെ വരുമാനത്തെ ഉള്‍പ്പെടെ ബാധിക്കും.

റിഫൈന്‍ഡ് ഉല്‍പന്നങ്ങളുടെ കയറ്റുമതി മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണ്. ഇറാഖ്, യുഎഇ, സൗദി അറേബ്യ എന്നിവരെ ആശ്രയിച്ചായിരുന്നു ഇന്ത്യയുടെ പ്രധാന ക്രൂഡോയില്‍ ഇറക്കുമതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിഫൈനിങ് ഹബ്ബുകളിലൊന്നാണ് ഇന്ത്യ. സ്വന്തമായി എണ്ണ നിക്ഷേപം കുറവാണെങ്കിലും, ഗള്‍ഫില്‍ നിന്നും റഷ്യയില്‍ നിന്നും അസംസ്‌കൃത എണ്ണ വാങ്ങി അത് അത്യാധുനിക ശുദ്ധീകരണ ശാലകളില്‍ ശുദ്ധീകരിച്ച് പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയാക്കി മാറ്റാനുള്ള വലിയ ശേഷി ഇന്ത്യക്കുണ്ട്.

ഗുജറാത്തിലെ ജാംനഗറിലുള്ള റിലയന്‍സ് റിഫൈനറി ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യത്തിന് ശേഷം വരുന്ന വലിയൊരു ഭാഗം ഇന്ധനം യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇന്ത്യ ഇതുവഴി കയറ്റുമതി ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയാണ് നിലവില്‍ വന്‍ തിരിച്ചടിയാകുന്നത്. പ്രതിദിനം 1,41,000 ബാരല്‍ കയറ്റുമതി ചെയ്തിരുന്ന സ്ഥാനത്ത് നിന്ന് 48,600 ബാരലിലേക്ക് അത് കൂപ്പുകുത്താന്‍ പ്രധാന കാരണം അസംസ്‌കൃത എണ്ണയുടെ ദൗര്‍ലഭ്യമാണ്. കയറ്റുമതി വരുമാനത്തിലെ ഇടിവും ആഭ്യന്തര വിപണിയിലെ വിലക്കയറ്റവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നാണ് സാമ്പത്തിക ഏജന്‍സികളുടെ മുന്നറിയിപ്പ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam