വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ടോയ്‌ലറ്റ് വിൽപ്പനക്ക്.
101.2 കിലോഗ്രാം(223 പൗണ്ട്) സ്വർണം കൊണ്ടാണ് 'അമേരിക്ക' എന്ന പേരിലുള്ള സ്വർണത്തിന്റെ ടോയ്‌ലറ്റ് നിർമിച്ചിരിക്കുന്നത്.
ഏകദേശം 10 മില്യൻ ഡോളറാണ് ഇതിന്റെ വിലയായി കണക്കാക്കുന്നത്. ഇറ്റലി സ്വദേശിയായ പ്രശസ്ത ആർട്ടിസ്റ്റ് മൗരിസിയോ കാറ്റലനാണ് സ്വർണ ടോയ്‌ലറ്റ് നിർമിച്ചത്.
രണ്ട് 'അമേരിക്ക' ടോയലറ്റാണ് ഇദ്ദേഹം സൃഷ്ടിച്ചത്. ഇതിൽ ഒന്ന് 2019 ൽ ഇംഗ്ലണ്ടിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ നിന്ന് മോഷണം പോയിരുന്നു.
വിൻസ്റ്റൺ ചർച്ചലിന്റെ ജന്മസ്ഥലമായ യുകെയിലെ ബ്ലെൻഹോം കൊട്ടാരത്തിൽ പ്രദർശനത്തിന് വെച്ച് ദിവസങ്ങൾക്കുളളിലാണ് ഇത് മോഷണം പോയത്.
എന്നാൽ മോഷണം പോയ ടോയ്‌ലറ്റ് കണ്ടെടുക്കാൻ സാധിച്ചിട്ടില്ല.മോഷ്ടാക്കൾ അത് ഉരുക്കിയെടുത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
