ലോക പ്രശസ്ത സെമി - ഓട്ടോമാറ്റിക് പിസ്റ്റലായ ഗ്ലോക്കിന്റെ സ്രഷ്ടാവായ ഓസ്ട്രിയൻ എൻജിനീയര്‍ ഗാസ്റ്റണ്‍ ഗ്ലോക്ക് ( 94 ) അന്തരിച്ചു. ലോകമെമ്പാടുമുള്ള പൊലീസ്, സൈന്യം, സുരക്ഷാ ഏജൻസികള്‍ മുതല്‍ ക്രിമിനലുകളുടെ കൈകളില്‍ വരെ ഗ്ലോക്ക് പിസ്റ്റലുകള്‍ കാണാം.
ഫോബ്സിന്റെ 2021ലെ കണക്ക് പ്രകാരം ഏകദേശം 1.1 ബില്യണ്‍ ഡോളറാണ് ശതകോടീശ്വരനും ബിസിനസുകാരനുമായ ഗാസ്റ്റണ്‍ ഗ്ലോക്കിന്റെയും കുടുംബത്തിന്റെയും ആസ്തി. 1980കളില്‍ ഓസ്ട്രിയൻ സൈന്യം ഒരു പുതിയ ആയുധത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചതോടെയാണ് ഗാസ്റ്റണിന്റെ ബിസിനസ് ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്.
1963ല്‍ അദ്ദേഹം സ്ഥാപിച്ച ഗ്ലോക്ക് കമ്പനി ആദ്യ കാലങ്ങളിൽ മിലിട്ടറി കത്തികളും കര്‍ട്ടണ്‍ റോഡുകളുമാണ് നിര്‍മ്മിച്ചിരുന്നത്. തോക്ക് വിദഗ്ദ്ധരുടെ സഹായത്തോടെെ ആദ്യ പിസ്റ്റലായ ' ഗ്ലോക്ക് 17 ' അദ്ദേഹം രൂപകല്പന ചെയ്തു. 1982ല്‍ തോക്ക് ഓസ്ട്രിയൻ മിലിട്ടറിയിലും പൊലീസിലും ഉപയോഗിച്ചുതുടങ്ങി.
വൈകാതെ യൂറോപ്പിലും യു.എസിലും ഗ്ലോക്ക് പിസ്റ്റലുകള്‍ ഹിറ്റായി. ഗ്ലോക്കിന്റെ വിവിധ പതിപ്പുകള്‍ പുറത്തിറങ്ങി. സിനിമകളിലും ഗ്ലോക്ക് തോക്കുകള്‍ പ്രത്യക്ഷപ്പെട്ടു. ആദ്യ ഭാര്യ ഹെല്‍ഗയുമായുള്ള ബന്ധം ഗാസ്റ്റണ്‍ 2011ല്‍ വേര്‍പെടുത്തി. പിന്നീട് അദ്ദേഹം ആക്ടിവിസ്റ്റ് കാത്റീൻ ഷികോഫിനെ വിവാഹം ചെയ്തു. ആദ്യ വിവാഹത്തില്‍ ഗാസ്റ്റണിന് മൂന്ന് മക്കളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്