സിഡ്‌നിയിലെ കൂട്ടക്കുരുതിയ്ക്ക് പിന്നിൽ അച്ഛനും മകനും?

DECEMBER 15, 2025, 5:16 AM

  സിഡ്നി: ഓസ്ട്രേലിയയെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ച സംഭവമായിരുന്നു  സിഡ്‌നിയിലെ വെടിവെപ്പ്. ഇതിന് പിന്നാലെ വന്ന മറ്റൊരു  വാർത്തയിലും ഞെട്ടിത്തരിച്ചിരിക്കുകയാണ് ജനം. ഈ കൂട്ടക്കുരുതിയ്ക്ക് പിന്നിൽ അച്ഛനും മകനുമാണെന്ന് റിപ്പോർട്ട്. 

 തോക്കുധാരികളായ 50കാരനായ അച്ഛനും 24കാരനായ മകനുമാണ് ആക്രമണം നടത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് തിരിച്ചറിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള നി​ഗമനം.

  ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

 ബോണ്ടി കടൽതീരത്ത് ജൂതവിഭാ​ഗത്തിന്റെ ഹനുക്ക ആഘോഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. അക്രമികളിലൊരാൾ മരിച്ചു. മറ്റൊരാൾ ചികിത്സയിലാണ്. സംഭവത്തെ തീവ്രവാദ ആക്രമണമായി പരി​ഗണിച്ചെന്ന് പൊലീസ് പറഞ്ഞു.

 അന്വേഷണത്തിന്റെ ഭാഗമായി പടിഞ്ഞാറൻ സിഡ്‌നി പ്രാന്തപ്രദേശങ്ങളായ ബോണിറിഗിലെയും ക്യാമ്പ്‌സിയിലെയും ഇവരുടെ താമസ സ്ഥലത്ത് സെർച്ച് വാറണ്ടുകൾ പുറപ്പെടുവിച്ചു. 


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam