ബൊഗോത്ത: സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് കൊളംബിയന്‍ മുന്‍ പ്രസിഡന്റ് അല്‍വാരോ യുറൈബിന് 12 വര്‍ഷം വീട്ടുതടങ്കല്‍ വിധിച്ചു. ഇതോടൊപ്പം 5,78,000 ഡോളര്‍ (4.8 കോടി രൂപ) പിഴയും ഒടുക്കണം. പൊതുസ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നതില്‍ നിന്ന് 100 മാസവും 20 ദിവസവും വിലക്കുമുണ്ട്. ജന്മനാടായ റിയോനെഗ്രോയിലെ അധികാരികള്‍ക്ക് മുന്നില്‍ ഹാജരാകാനും അവിടെ വീട്ടുതടങ്കല്‍ പാലിക്കാനുമാണ് യുറൈൂബിനോട് കോടതി ഉത്തരവിട്ടിരിക്കുന്നത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റ് കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുന്നത്. 2018-ലാണ് യുറൈബിന്റെ പേരില്‍ അന്വേഷണം തുടങ്ങിയത്. 2024 മെയില്‍ ആരംഭിച്ച വിചാരണയില്‍ 90-ലേറെ സാക്ഷികളെ വിസ്തരിച്ചു. വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് യുറൈബിന്റെ അഭിഭാഷകന്‍ അറിയിച്ചു.
2002-2010 കാലത്ത് പ്രസിഡന്റായിരുന്ന യുറൈബ് മയക്കുമരുന്നു മാഫിയക്കും ഫാര്‍ക് ഗറില്ല സേനയ്ക്കുമെതിരേ നിരന്തരപോരാട്ടം നടത്തിയിരുന്നു. ഇടത് വിമതസംഘങ്ങളെ തകര്‍ക്കാന്‍ വലതുപക്ഷ അര്‍ധസേനകള്‍ക്ക് ആയുധം നല്‍കിയെന്ന ആരോപണവും നേരിട്ടു. കൊളംബിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ദശകങ്ങളില്‍, കൂട്ടക്കൊലകള്‍ക്കും തിരോധാനങ്ങള്‍ക്കും മറ്റ് അതിക്രമങ്ങള്‍ക്കും ഉത്തരവാദികളായ അര്‍ധസൈനിക സംഘവുമായി യുറൈബിന് ബന്ധമുണ്ടെന്ന ആരോപണത്തിലെ സാക്ഷികളെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
