ബെയ്ജിംഗ്: തെക്കന്‍ ചൈനയില്‍ ഉരുക്ക് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച വര്‍ക്ക് ഷോപ്പ് തകര്‍ന്ന് 6 പേര്‍ മരിക്കുകയും 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഗുയിഷോ പ്രവിശ്യയിലാണ് അപകടം നടന്നത്. ശനിയാഴ്ച നടന്ന അപകടത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പരിക്കേറ്റ മൂന്ന് പേരെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഞായറാഴ്ച രാവിലെ വരെ ഇവരുടെ അവസ്ഥയെക്കുറിച്ച് വിവരമൊന്നുമില്ല.
ചൈനയില്‍ കെട്ടിട തകര്‍ച്ചകള്‍ അസാധാരണമല്ല, നിയമാനുസൃതമായി ശരിയായ പെര്‍മിറ്റുകള്‍ ലഭിക്കാതെയും സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിച്ചുമാണ് ഇവിടെ കെട്ടിടങ്ങള്‍ പലപ്പോഴും നിര്‍മ്മിക്കുന്നത്.അധിക നിലകള്‍ നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ക്കുന്നതും പലപ്പോഴും ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നു.
2022 ഏപ്രിലില്‍ മധ്യ ചൈനയില്‍ ഒരു കെട്ടിടം തകര്‍ന്ന് 53 പേര്‍ മരിച്ചിരുന്നു. അനുമതിയോ ശരിയായ നിര്‍മ്മാണ രീതികളോ ഉപയോഗിക്കാതെ ഇവിടെ അധിക നിലകളും കൂട്ടിചേര്‍ത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്