ചൊവ്വാഴ്ച പാകിസ്ഥാനിൽ മൂന്നിടങ്ങളിലായി നടന്ന ബോംബ് ആക്രമണങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ ഒരു രാഷ്ട്രീയ റാലിയെ ലക്ഷ്യമിട്ട് നടന്ന ചാവേർ ആക്രമണത്തിൽ 14 പേരാണ് കൊല്ലപ്പെട്ടത്.ബലൂചിസ്ഥാൻ നാഷണൽ പാർട്ടി (ബിഎൻപി) യിലെ നൂറുകണക്കിന് അംഗങ്ങൾ റാലിക്കായി ഒത്തുകൂടിയിരുന്ന സ്ഥലത്ത് വച്ചായിരുന്നു സ്ഫോടനം.
ബിഎൻപി പാർട്ടി മേധാവി അക്തർ മെംഗൽ ക്വറ്റ റാലിയിൽ പ്രസംഗം പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. താൻ സുരക്ഷിതനാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഇറാൻ അതിർത്തിക്കടുത്തുള്ള ബലൂചിസ്ഥാനിൽ നടന്ന മറ്റൊരു സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ആറ് സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.ഈ ആക്രമണങ്ങൾക്ക് തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്