ന്യൂഡൽഹി: ഡൽഹി, മുംബൈ ആക്രമണങ്ങളുടെ സൂത്രധാരൻ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറാണെന്ന് സ്ഥിരീകരിച്ച് ഭീകര സംഘടനയുടെ കമാൻഡർ. ഡൽഹി, മുംബൈ ആക്രമണങ്ങളിൽ പാകിസ്ഥാന് പങ്കുണ്ടെന്ന ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിക്കുന്നതിനിടെയാണ് സംഘടനയുടെ മുതിര്‍ന്ന അംഗമായ മസൂദ് ഇല്യാസ് കശ്മീരിയുടെ തുറന്ന് പറച്ചിൽ.
പാകിസ്താനിലിരുന്നാണ് മസൂദ് അസർ ഇന്ത്യയ്ക്കെതിരേയുള്ള ആക്രമണങ്ങൾ നടത്തിയതെന്ന് മസൂദ് ഇല്യാസ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തിഹാർ ജയിലിൽനിന്ന് രക്ഷപ്പെട്ട് അമീറുൾ മുജാഹിദീൻ മൗലാന മസൂദ് അസർ പാകിസ്താനിലെത്തി.
ബലാക്കോട്ട് അദ്ദേഹത്തിന്റെ ലക്ഷ്യവും ദൗത്യവും പദ്ധതിയും നടപ്പിലാക്കാനുള്ള വേദിയൊരുക്കി. ഡൽഹിയിലും മുംബൈയിലും നടത്തിയ ആക്രമണങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെ ഭീതിയിലാഴ്ത്തി, മസൂദ് ഇല്യാസ് വീഡിയോയിൽ പറയുന്നു. കൂടാതെ ഒസാമ ബിൻ ലാദനെ ആശയധാര രൂപപ്പെടുത്തിയ രക്തസാക്ഷി എന്ന് ഇയാൾ വിശേഷിപ്പിക്കുകയും ചെയ്തു.
ഇന്ത്യയ്ക്കെതിരായ നിരവധി ഭീകരാക്രമണങ്ങളില്‍ പ്രതിസ്ഥാനത്തുള്ള സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. സംഘടനയുടെ സ്ഥാപകനാണ് മസൂദ് അസര്‍. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, ഏഴ് സൈനികരുടെ ജീവനെടുത്ത 2016-ലെ പത്താന്‍കോട്ട്, 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുല്‍വാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കി. 2019 മേയ് ഒന്നിന് യുഎന്‍ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്