ബ്രസല്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിച്ച കേസിലെ പ്രധാന പ്രതിയായ വജ്ര വ്യാപാരി മെഹുല്‍ ചോക്സിയുടെ ജാമ്യാപേക്ഷ ബെല്‍ജിയം കോടതി തള്ളി. മൂന്നംഗ ബെഞ്ചാണ് ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളിയത്.
ഇന്ത്യന്‍ അധികൃതരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഏപ്രില്‍ 12 ന് ബെല്‍ജിയത്തില്‍ വെച്ചാണ് മെഹുല്‍ ചോക്സിയെ അറസ്റ്റ് ചെയ്തത്.
പിഎന്‍ബി വായ്പ തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 65 കാരനായ മെഹുല്‍ ചോക്സിയെ 2018 മുതല്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷിക്കുന്നുണ്ട്.
2018 ലും അദ്ദേഹത്തിനെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2021 മെയ് മാസത്തില്‍ ആന്റിഗ്വയില്‍ നിന്നും ബാര്‍ബുഡയില്‍ നിന്നും ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെ തട്ടിക്കൊണ്ടുപോയതായി ചോക്സി ആരോപിച്ചതിനെത്തുടര്‍ന്ന് 2022 നവംബറില്‍ അത് പിന്‍വലിച്ചു.
ഇന്ത്യയിലെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിചാരണ നേരിടാന്‍ ചോക്സിയെ ബെല്‍ജിയത്തില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യന്‍ അധികാരികള്‍ ശ്രമിക്കുകയാണ്.
ചോക്സിയെ കൈമാറുന്നത് ഉറപ്പാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബെല്‍ജിയം ഉദ്യോഗസ്ഥരുമായി അടുത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ വിട്ടതിനുശേഷം ചികിത്സയ്ക്കായി ചോക്സി ബെല്‍ജിയത്തില്‍ താമസിച്ചു വരികയായിരുന്നു.
മെഹുല്‍ ചോക്സിയുടെ അറസ്റ്റിനുശേഷം ആരോഗ്യം വളരെ മോശമായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്