മോസ്‌കോ: ഉക്രെയ്ന്‍ സേനയ്ക്കൊപ്പം യുദ്ധത്തില്‍ പോരാടിയ ഒരു ഓസ്ട്രേലിയന്‍ പൗരനെ റഷ്യ 13 വര്‍ഷം തടവിന് ശിക്ഷിച്ചതായി റഷ്യയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഉക്രെയ്നിലെ സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു.
കൂലിപ്പട്ടാളക്കാരനായി യുദ്ധത്തില്‍ പങ്കെടുത്തതിന് 33 കാരനായ ഓസ്‌കാര്‍ ജെങ്കിന്‍സ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍മാരുടെ പ്രസ്താവനയില്‍ പറയുന്നു.
2024 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ റഷ്യന്‍ സൈന്യത്തിനെതിരായ പോരാട്ടങ്ങളില്‍ അദ്ദേഹം പങ്കെടുത്തതായി കോടതി കണ്ടെത്തിയിരുന്നു.
മെല്‍ബണില്‍ നിന്നുള്ള അധ്യാപകനായ ജെങ്കിന്‍സ് കഴിഞ്ഞ വര്‍ഷം ഉക്രെയ്ന്‍ സൈന്യത്തോടൊപ്പം സേവനമനുഷ്ഠിക്കവെയാണ് റഷ്യന്‍ സൈന്യം പിടികൂടിയത്. റഷ്യ പിടികൂടിയ ശേഷം ജെങ്കിന്‍സ് കൊല്ലപ്പെട്ടുവെന്ന തെറ്റായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്