ടോക്കിയോ: ജപ്പാന്റെ ആദ്യവനിതാ പ്രധാനമന്ത്രിയായി സനേ തകായിച്ചി. ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് സനേ തകായിച്ചി. 465 അംഗ പാർലമെന്റിൽ 237 വോട്ടുകൾ നേടിയാണ് 64 വയസ്സുള്ള തകായിച്ചി ഭൂരിപക്ഷം ഉറപ്പിച്ചത്.
ചൈനയുടെ കടുത്ത വിമർശകനായ ഒരു യാഥാസ്ഥിതിക നേതാവാണ് സനേ തകായിച്ചി. ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ഭാവി തലമുറകൾക്കായി ഉത്തരവാദിത്തമുള്ള രാജ്യമായി ജപ്പാനെ പുനർനിർമ്മിക്കുമെന്നും തകായിച്ചി പറഞ്ഞു.
ഐസ്‌ലാൻഡ്, ഫിൻലാൻഡ്, നോർവേ എന്നിവിടങ്ങളിലേതിന് സമാനമായ വനിതാ പ്രാതിനിധ്യം തന്റെ സർക്കാരിലും തകായിച്ചി വാഗ്ദാനം ചെയ്തിരുന്നു. തകായിച്ചിയുടെ 19 അംഗ മന്ത്രിസഭയിൽ ധനമന്ത്രിയായി സത്സുകി കടയാമ, സാമ്പത്തിക സുരക്ഷാ മന്ത്രിയായി കിമി ഒനോഡയ എന്നിവരെ നിയമിച്ചു.
ജപ്പാൻ്റെ താറുമാറായ സമ്പദ്‌വ്യവസ്ഥ, അമേരിക്കയുമായുള്ള ബന്ധത്തിലെ ഉലച്ചിൽ, ആഭ്യന്തര സംഘർഷം, അഴിമതി എന്നിങ്ങനെയുള്ള പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് സനേ തകായിച്ചി സുപ്രധാന പദവിയിലേക്ക് എത്തുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകായിച്ചിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ഇത് ഒരു ചരിത്രപരമായ നാഴികക്കല്ലാണ്, ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്