യു എ ഇയുടെ പുതിയ ആരോഗ്യമന്ത്രിയായി അഹമ്മദ് അല്‍ സായിഗിനെ നിയമിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് പ്രഖ്യാപനം നടത്തിയത്.യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരത്തിന് ശേഷമാണ് പ്രഖ്യാപനം.നേരത്തെ, സഹമന്ത്രിയായും യു എ ഇ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ചിരുന്നു.
യു എ ഇയുടെ ആരോഗ്യ മേഖലയുടെ വികസനത്തിനായി പ്രവര്‍ത്തിച്ച മുന്‍ മന്ത്രി അബ്ദുള്‍ റഹ്‌മാന്‍ അല്‍ ഒവൈസിന്റെ സേവനത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.നാഷണല്‍ കൗണ്‍സില്‍ അഫയേഴ്സ് സഹമന്ത്രിയായി അല്‍ ഒവൈസ് മന്ത്രിസഭയില്‍ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്