റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തെതുടർന്ന് മലയാളി യുവാവ് മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പാണ്ടിക്കാട് കാരായ സ്വദേശി മാഞ്ചേരി നസ്റുദ്ധീൻ (26) ആണ് ജിദ്ദയിൽ മരിച്ചത്. ജിസാൻ-ജിദ്ദ ഹൈവേയിൽ തിങ്കളാഴ്ച്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ജിദ്ദയുടെ നഗരപരിധിയോട് ചേർന്നുള്ള സ്ഥലത്താണ് അപകടം ഉണ്ടായത്. യുവാവ് ഓടിച്ച മിനി ട്രക്ക് അതേ റോഡിൽ വന്ന ഒരു ട്രൈലറിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനാണ്. പിതാവ്: ഉസ്മാൻ, മാതാവ്: സഫിയ, സഹോദരിമാർ: ആയിഷ ഫാത്തിമ, ആയിഷ ഹന്ന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
