മോസ്‌കോ: റഷ്യയുടെ കിഴക്കേയറ്റത്തെ കാംചത്ക മേഖലയില്‍ 7.4 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. കാംചത്ക മേഖലയോടു ചേര്‍ന്ന കടലില്‍ ഞായറാഴ്ച ശക്തമായ അഞ്ച് ഭൂചലനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
കാംചത്കയുടെ കിഴക്കന്‍തീരത്ത് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. ഭൂകമ്പത്തിനുപിന്നാലെ യുഎസ് സംസ്ഥാനമായ ഹവായി ദ്വീപില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ദേശീയ സുനാമി മുന്നറിയിപ്പുകേന്ദ്രം പിന്നീട് ഇത് പിന്‍വലിച്ചു. കാംചത്കയിലെ സുനാമി മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
