വടക്കന്‍ ഇറാഖില്‍ യൂണിവേഴ്‌സിറ്റി ഡോര്‍മിറ്ററിക്ക് തീപിടിച്ച് 14 പേര്‍ മരിച്ചു. ഇറാഖിലെ വടക്കന്‍ നഗരമായ എര്‍ബിലിന് സമീപം അധ്യാപകരും വിദ്യാര്‍ത്ഥികളും താമസിക്കുന്ന യൂണിവേഴ്‌സിറ്റി ഡോര്‍മിറ്ററിയിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ആരോഗ്യ ഡയറക്ടറേറ്റ് മേധാവി പറഞ്ഞു.
എര്‍ബിലിന് കിഴക്ക് സോറന്‍ എന്ന ചെറിയ നഗരത്തിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായതെന്ന് സോറന്റെ ആരോഗ്യ ഡയറക്ടറേറ്റ് മേധാവി കമരം മുല്ല മുഹമ്മദ് പറഞ്ഞു. മരണസംഖ്യ സംസ്ഥാന മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.വെള്ളിയാഴ്ച രാത്രിയോടെ തീ അണച്ചതായി പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ റുഡാവ് റിപ്പോര്‍ട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്