ലണ്ടന്‍: ഇന്നത്തെ വിയറ്റ്നാമില്‍ പന്ത്രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന മുപ്പത്തഞ്ചുകാരന്റെ കഴുത്തിലേറ്റ പരിക്ക് ശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുകയാണ്. അടുത്തിടെ കണ്ടെടുത്ത വലിയ കേടുപാടുകളില്ലാത്ത, ഹിമയുഗത്തില്‍ ജീവിച്ചുവെന്നു കരുതുന്ന മുപ്പത്തഞ്ചുകാരന്റെ കഴുത്തിലേറ്റ പരുക്കാണ് ശാസ്ത്രലോകത്തിന്റെ ജിജ്ഞാസയ്ക്ക് കാരണം. മനുഷ്യനിര്‍മ്മിതമെന്ന് ഉറപ്പുള്ള വെള്ളാരങ്കല്ലു(ക്വാര്‍ട്സ്) പോലെ കൂര്‍ത്ത മുനയുള്ള ആയുധമേറ്റതായിരുന്നു ഇയാളുടെ മരണകാരണം.
ഈ അസ്ഥികൂടത്തില്‍ നിന്നു ശേഖരിച്ച മൈറ്റോകോണ്‍ട്രിയല്‍ ഡിഎന്‍എയിലാണ് ഇത് തെളിഞ്ഞത്. ആയുധം കൊണ്ടുള്ള കുത്തേറ്റയുടന്‍ ഇയാള്‍ മരിച്ചിരുന്നില്ല. പരുക്കേറ്റ കഴുത്തിലെ വാരിയെല്ലിന്റെ പരിശോധനയില്‍ കോശവളര്‍ച്ചയുടെയും അണുബാധയുടെയും ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതായിരിക്കാം മരണകാരണമെന്ന് പ്രൊസീഡിംഗ്സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി: ബയോളജിക്കല്‍ സയന്‍സസ് എന്ന ജേണലില്‍ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. (പരിണാമപ്രക്രിയയില്‍ സെര്‍വിക്കല്‍ റിബ് മനുഷ്യരില്‍ നിന്ന് ഇല്ലാതായെങ്കിലും അത്യപൂര്‍വം ചിലരില്‍ ഇത് കാണാറുണ്ട്).
ഗവേഷകര്‍ 'TBH1' എന്ന് പേരിട്ട ഈ അസ്ഥികൂടം 2017 ഡിസംബറിലാണ് കണ്ടെത്തിയത്. തലയോട്ടി തകര്‍ന്ന് പോയിരുന്നെങ്കിലും, മിക്കവാറും എല്ലാ ഭാഗങ്ങളും അവിടെയുണ്ടായിരുന്നു- എല്ലാ പല്ലുകളും ഉള്‍പ്പെടെ. ഇടുപ്പെല്ലും നട്ടെല്ലുകളും കഷണങ്ങളായിരുന്നു. അവശിഷ്ടങ്ങള്‍ പൊടിഞ്ഞുപോയതുകൊണ്ടും ഗുഹയിലെ പ്രതികൂല സാഹചര്യങ്ങള്‍ കാരണവും TBH1ന്റെ അസ്ഥിക്കഷണങ്ങള്‍ വീണ്ടെടുക്കല്‍ 2018 വരെ തുടര്‍ന്നു. പഠനത്തിന്റെ മുഖ്യ രചയിതാവും യുകെയിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകനും ഓണററി അസോസിയേറ്റുമായ ക്രിസ് സ്റ്റിംസണ്‍ വ്യക്തമാക്കി.
കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ സംഘാംഗങ്ങള്‍ തലയോട്ടിയും അസ്ഥിക്കഷണങ്ങളും വലിയ മണ്‍കട്ടകളായിട്ടാണ് നീക്കം ചെയ്തത്. പിന്നീട് മാസങ്ങളെടുത്ത് ലാബില്‍വെച്ച് അവ യോജിപ്പിച്ചു. എല്ലുകളുടെ പഴക്കം നിര്‍ണ്ണയിക്കാന്‍ ആവശ്യമായ കൊളാജന്‍ ഇല്ലായിരുന്നു. എന്നാല്‍, അടക്കം ചെയ്ത സ്ഥലത്തിനടുത്തുള്ള കരിയുടെ റേഡിയോ കാര്‍ബണ്‍ഡേറ്റിംഗ് സൂചിപ്പിക്കുന്നത് അസ്ഥികൂടത്തിന് 12,000 മുതല്‍ 12,500 വര്‍ഷം വരെ പഴക്കമുണ്ടെന്നാണ്.
അസ്ഥികൂടത്തിന്റെ വിശകലനത്തില്‍ കണങ്കാലിന് ചെറിയ പരിക്ക് കണ്ടെത്തിയെങ്കിലും, മരണത്തിന് കാരണമായ മുറിവിന് മുമ്പ് ഇയാളുടെ മൊത്തത്തിലുള്ള ആരോഗ്യം നല്ലതായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്