കൈറ്റ് വിക്ടേഴ്‌സിൽ എസ് എസ് എൽ സി, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 19 മുതൽ

FEBRUARY 18, 2023, 12:49 PM

തിരുവനന്തപുരം:  മാർച്ചിൽ പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഫെബ്രുവരി 19 മുതൽ 25 വരെ SSLC, പ്ലസ്ടു റിവിഷൻ ക്ലാസുകൾ ആരംഭിക്കുന്നു.

 പത്താം ക്ലാസിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂർ ദൈർഘ്യമുള്ള നാല് ക്ലാസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 9 മുതൽ 11 വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകീട്ട് 6 മുതൽ 8 വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. 

vachakam
vachakam
vachakam

പ്ലസ്ടുക്കാർക്ക് വൈകുന്നേരം മൂന്ന് മുതൽ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകൾ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. 

പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതൽ ഒമ്പത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടു മുതൽ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. സംപ്രേഷണ ടൈംടേബിൾ kite.kerala.gov.in-ൽ ലഭ്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam
vachakam