ജെഇഇ പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

JANUARY 19, 2024, 3:49 PM

ജെഇഇ മെയിന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ബിഇ/ ബിടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ നമ്പറും ജനന തീയതിയും നല്‍കി സിറ്റി സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

രാജ്യത്തും വിദേശത്തുമായി നടത്തുന്ന പരീക്ഷയുടെ കേന്ദ്രങ്ങള്‍ അറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ബിടെക്, ബിഇ പേപ്പര്‍ ഒന്ന് പരീക്ഷ ജനുവരി 27, 29, 30, 31 ഫെബ്രുവരി ഒന്ന് തിയതികളില്‍ നടക്കും. രാവിലെ ഒന്‍പത് മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ആറ് വരെയും രണ്ട് ഘട്ടമായാണ് പരീക്ഷ നടക്കുന്നത്.

ജനുവരി 24 നാണ് ബി ആര്‍ക്, ബി പ്ലാനിങ് (പേപ്പര്‍ 2 എ, 2 ബി) പരീക്ഷകള്‍ നടക്കുന്നത്. പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പിന്നീട് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് jeemain.nta.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam
vachakam