എം.സി.സി നീറ്റ് പി.ജി 2024 കൗണ്‍സലിങ് ഇന്ന് ആരംഭിക്കും

DECEMBER 4, 2024, 7:13 AM

ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി), നീറ്റ് പി.ജി മെഡിക്കല്‍ 2024 റാങ്ക് അടിസ്ഥാനമാക്കി ദേശീയതലത്തില്‍ നടത്തുന്ന എം.ഡി/എം.എസ്/ഡിപ്ലോമ/ഡി.എന്‍.ബി രണ്ടാംറൗണ്ട് അലോട്‌മെന്റ് നടപടികള്‍ mcc.nic.in ല്‍ ഇന്ന് ആരംഭിക്കും. ആദ്യ റൗണ്ടില്‍ രജിസ്റ്റര്‍ചെയ്യാത്തവര്‍ക്ക് രണ്ടാം റൗണ്ടിലേക്ക് പുതിയ രജിസ്‌ട്രേഷന്‍ നടത്തി അലോട്‌മെന്റില്‍ പങ്കെടുക്കാം. ബാധകമായ ഫീസടയ്ക്കണം. അതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താവുന്നതാണ്.

രജിസ്‌ട്രേഷന്‍ നടത്തേണ്ടവര്‍ക്ക് രണ്ടാം റൗണ്ടിലേക്ക് ഡിസംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 വരെ രജിസ്‌ട്രേഷന്‍ നടത്താം. അവര്‍ക്ക്, ഫീസടയ്ക്കാനുള്ള സൗകര്യം ഇതേദിവസം വൈകുന്നേരം മൂന്ന് വരെ ലഭിക്കും. തുക അടച്ചാലേ ചോയ്‌സ് നല്‍കാന്‍ കഴിയൂ.

ചോയ്‌സ് ഫില്ലിങ്

* ചോയ്‌സ് ഫില്ലിങ് നടത്താന്‍ ഡിസംബര്‍ അഞ്ച് മുതല്‍ ഒന്‍പതിന് രാത്രി 11.55 വരെ സമയം ലഭിക്കും

* ചോയ്‌സ് ലോക്കിങ് സൗകര്യം ഒന്‍പതിന് വൈകുന്നേരം നാല് മുതല്‍ അന്ന് രാത്രി 11.55 വരെ. അപേക്ഷാര്‍ഥി ചോയ്‌സ് ലോക്കിങ് നടത്തുന്നില്ലെങ്കില്‍, സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക്ക് ചെയ്യും.

* അലോട്‌മെന്റ് ഫലം 12 ന്

* പ്രവേശനം നേടാന്‍ 13 മുതല്‍ 20 വരെ അവസരം

ഉയര്‍ന്ന റാങ്കുകാര്‍ക്ക് പ്രിയം എം.ഡി റേഡിയോ ഡയഗ്‌നോസിസ്

ആദ്യ അലോട്‌മെന്റില്‍ വിവിധ സ്ഥാപനങ്ങള്‍, സ്‌പെഷ്യലൈസേഷനുകള്‍, ക്വാട്ട, കാറ്റഗറി എന്നിവയിലായി 24,671 പേര്‍ക്ക് അലോട്‌മെന്റ് നല്‍കി. അലോട്‌മെന്റ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ആദ്യത്തെ 500 പേരില്‍ 206 പേരും എം.ഡി റേഡിയോ ഡയഗ്‌നോസിസ് സ്‌പെഷ്യലൈസേഷനാണ് തിരഞ്ഞെടുത്തത്. മൊത്തം 201 പേര്‍ എം.ഡി മെഡിസിന്‍ ഓപ്റ്റ് ചെയ്തു.

മറ്റ് സ്‌പെഷ്യലൈസേഷനുകള്‍ ഓപ്റ്റ് ചെയ്തവര്‍:

* എം.ഡി. (ഡെര്‍മറ്റോളജി വെനറിയോളജി ലെപ്രസി/തത്തുല്യ സ്‌പെഷ്യലൈസേഷന്‍) -24 പേര്‍

* എം.എസ്. ജനറല്‍ സര്‍ജറി -22

* എം.ഡി. ഒബ്‌സ്ട്രറ്റിക്‌സ് ആന്‍ഡ് ഗൈനക്കോളജി -18

* എം.ഡി. പീഡിയാട്രിക്‌സ് -12

* എന്‍.ബി.ഇ.എം.എസ്. റേഡിയോ ഡയഗ്‌നോസിസ് -9

* എം.എസ്. ഇ.എന്‍.ടി., എം.എസ്. ഓര്‍തോപീഡിക്‌സ് -2 വീതം

* എം.ഡി. ന്യൂക്ലിയാര്‍ മെഡിസിന്‍, എന്‍.ബി.ഇ.എം.എസ്. ഡെര്‍മറ്റോളജി വെനറിയോളജി ലെപ്രസി, എന്‍.ബി.ഇ.എം.എസ്. ജനറല്‍ മെഡിസിന്‍, എന്‍.ബി.ഇ.എം.എസ്. ഓഫ്താല്‍മോളജി -1 വീതം.

രണ്ടാംറൗണ്ട് അലോട്‌മെന്റ് വ്യവസ്ഥകള്‍ ഒന്നാം റൗണ്ട് അലോട്‌മെന്റ് ലിസ്റ്റ് എന്നിവയ്ക്ക് mcc.nic.in കാണുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam
vachakam