കേരളത്തില്‍ എം.എസ്സി നഴ്സിങ്; കേന്ദ്രീകൃത അലോട്മെന്റ് ആരംഭിച്ചു

OCTOBER 7, 2024, 9:34 AM

തിരുവനന്തപുരം: കേരളത്തില്‍ 2024-25 ലെ എം.എസ്സി നഴ്സിങ് പ്രവേശനത്തിനായി നടത്തുന്ന കേന്ദ്രീകൃത അലോട്മെന്റ് നടപടികള്‍ ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലെ സീറ്റുകള്‍, സ്വകാര്യ സെല്‍ഫ് ഫിനാന്‍സിങ് നഴ്സിങ് കോളജുകളിലെ ഗവണ്‍മെന്റ് മെറിറ്റ് സീറ്റുകള്‍ എന്നിവയാണ് പ്രക്രിയകളില്‍ ഉള്‍പ്പെടുന്നത്.

പി.ജി നഴ്സിങ് 2024 റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സര്‍വീസ് വിഭാഗം അപേക്ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനത്തിനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ നമ്പര്‍, പാസ്വേഡ് എന്നിവ www.cee.kerala.gov.inല്‍ പി.ജി നഴ്സിങ് 2024- കാന്‍ഡിഡേറ്റ്സ് പോര്‍ട്ടല്‍ വഴി നല്‍കി ഹോം പേജിലേക്ക് ലോഗിന്‍ ചെയ്യണം. അവിടെയുള്ള ഓപ്ഷന്‍ രജിസ്ട്രേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്ത്, താത്പര്യമുള്ള ഓപ്ഷനുകള്‍ രജിസ്റ്റര്‍ചെയ്യാം.

ആദ്യം ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഫീസായി 2000 രൂപ പ്രവേശനപരീക്ഷാ കമ്മിഷണറുടെ പേരില്‍ ഓണ്‍ലൈനായി അടയ്ക്കണം. അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടുന്നവരുടെ കാര്യത്തില്‍ ഈ തുക അവരുടെ ട്യൂഷന്‍ ഫീസില്‍ കയിരുത്തും. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി./ വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിട്ടുള്ള മറ്റ് വിഭാഗക്കാര്‍ എന്നിവര്‍ 500 രൂപ ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഫീസായി അടയ്ക്കണം. ഇവര്‍ അലോട്മെന്റ് ലഭിച്ച് പ്രവേശനം നേടുന്നപക്ഷം, ഈ തുക അവരുടെ കോഷന്‍ ഡിപ്പോസിറ്റില്‍ വകയിരുത്തും.പ്രക്രിയ പൂര്‍ത്തിയാകുമ്പോഴും അലോട്മെന്റ് ഒന്നുംലഭിക്കാത്തവര്‍ക്ക് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ഫീസ് തിരികെ നല്‍കും.

ഓപ്ഷന്‍ രജിസ്ട്രേഷന്‍ പേജില്‍ അലോട്‌മെന്റിനു ലഭ്യമായ എല്ലാ കോളേജ്- കോഴ്സ് കോമ്പിനേഷനുകള്‍ കാണാന്‍ കഴിയും. അവ ഓരോന്നും ഓരോ ഓപ്ഷനാണ്. മുന്‍ഗണന നിശ്ചയിച്ച് (ഏറ്റവും താത്പര്യമുള്ളത് ആദ്യം, അത് ലഭിക്കാത്തപക്ഷം പരിഗണിക്കേണ്ടത് രണ്ടാമത് എന്നിങ്ങനെ) താത്പര്യമുള്ള ഓപ്ഷനുകള്‍ എല്ലാം രജിസ്റ്റര്‍ചെയ്യാം. അലോട്മെന്റ് ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് ഉറപ്പുള്ള ഓപ്ഷനുകള്‍മാത്രം രജിസ്റ്റര്‍ചെയ്യുക. കാരണം, അനുവദിക്കുന്ന ഓപ്ഷന്‍ സ്വീകരിക്കുന്നില്ലെങ്കില്‍ അലോട്മെന്റ് നഷ്ടപ്പെടുകയും പ്രക്രിയയില്‍നിന്ന് പുറത്താവുകയുംചെയ്യും. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓപ്ഷനുകള്‍, ഓപ്ഷന്‍ രജിസ്ട്രേഷന്‍ സമയപരിധി എത്തും മുന്‍പ് എത്ര തവണ വേണമെങ്കിലും ഭേദഗതി ചെയ്യാം.

ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓപ്ഷനുകളായിരിക്കും തുടര്‍ റൗണ്ടിലും പരിഗണിക്കുക. ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ള ഓപ്ഷനുകള്‍ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍/രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ഓപ്ഷന്‍ രജിസ്ടേഷന്‍ നടത്താത്തവരെ അലോട്മെന്റിനായി പരിഗണിക്കില്ല. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒക്ടോബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ അവസരമുണ്ട്. ആദ്യ അലോട്‌മെന്റ് പിന്നീട് പ്രഖ്യാപിക്കും.

അലോട്‌മെന്റ് ലഭിക്കുന്നവര്‍ പ്രവേശന പരീക്ഷാകമ്മിഷണര്‍ പ്രഖ്യാപിക്കുന്ന സമയക്രമമനുസരിച്ച് കോളജില്‍ റിപ്പോര്‍ട്ട് ചെയ്ത് അലോട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് കോളജില്‍ അടച്ച് സമയപരിധിക്കകം പ്രവേശനം നേടണം. എം.എസ്സി. നഴ്സിങ് പ്രോസ്‌പെക്ടസ് ക്ലോസ് 7 പ്രകാരമുള്ള യോഗ്യത, പ്രവേശനസമയത്ത് നേടിയിരിക്കണം. പ്രവേശനം നേടാത്തവരുടെ അലോട്‌മെന്റ് നഷ്ടപ്പെടും. അവരെ കേന്ദ്രീകൃത അലോട്‌മെന്റിന്റെ അടുത്തറൗണ്ടില്‍ പരിഗണിക്കുന്നതല്ല.

ഫീസ് ഘടന

സര്‍ക്കാര്‍ നഴ്സിങ് കോളജിലെ പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് -32,410 രൂപ. സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജിലെ ഗവണ്‍മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നവര്‍ക്ക് പ്രതിവര്‍ഷ ട്യൂഷന്‍ ഫീസ് ഒരു ഒരു ലക്ഷം രൂപയും സ്‌പെഷ്യല്‍ ഫീസായി 50,000 രൂപയും ആയിരിക്കും. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന എസ്.സി./എസ്.ടി./ഒ.ഇ.സി/രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍, ശ്രീചിത്ര ഹോം, നിര്‍ഭയ ഹോം, ഗവ. ജുവനൈല്‍ ജസ്റ്റിസ് ഹോം എന്നിവയിലെ അന്തേവാസികള്‍ എന്നിവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam