ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് 1.5 ലക്ഷം രൂപ ലഭിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 'നാഷണല്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്' (National Scholarship for Post Graduate Studies) എന്ന പേരിലാണ് സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നത്.
പ്രതിമാസം 15,000 രൂപ വീതമാകും യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. സ്‌കോളര്‍ഷിപ്പ് തുക പത്ത് മാസത്തേക്ക് ലഭിക്കും. രാജ്യത്ത് ബിരുദാനന്തര ബിരുദം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31-ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 30 വയസാണ് പ്രായപരിധി.
നിലവില്‍ പിജി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഒന്നിലധികം പിജി കോഴ്സുകള്‍ ചെയ്യുന്നവര്‍ക്കോ, നേരത്തെ പിജി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാന്‍ സാധിക്കില്ല. റെഗുലര്‍/ഫുള്‍ ടൈം വിദ്യാര്‍ത്ഥികളാകണം അപേക്ഷകര്‍.
ഓപ്പണ്‍, ഡിസ്റ്റന്‍സ്, കസ്പോണ്ടന്‍സ് മോഡ്, പ്രൈവറ്റ് അല്ലെങ്കില്‍ പാര്‍ട്ട് ടൈം വഴി ഏതെങ്കിലും പ്രോഗ്രാം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല. പത്ത് മാസത്തിന് ശേഷം, രണ്ടാം വര്‍ഷത്തേക്കായി സ്‌കോളര്‍ഷിപ്പ് പുതുക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്