• 4,984 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള 40,000 വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ലഭിച്ചു.
• 27 സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിവിധ കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളെയാണ് മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്; പെൺകുട്ടികളെയും ആൺകുട്ടികളെയും തുല്യമായാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
• തിരഞ്ഞെടുത്ത ഒന്നാം വർഷ യുജി വിദ്യാർത്ഥികൾക്ക് അവരുടെ പഠന കാലയളവിൽ 2 ലക്ഷം രൂപ വരെ സ്‌കോളർഷിപ് ലഭിക്കും.
• റിലയൻസ് ഫൗണ്ടേഷൻ 2022 ഡിസംബറിൽ 10 വർഷത്തിനുള്ളിൽ 50,000 സ്‌കോളർഷിപ്പുകൾ നൽകും എന്ന് പ്രഖ്യാപിച്ചിരുന്നു.
കൊച്ചി/
മുംബൈ, 22 മെയ് 2023: 27 സംസ്ഥാനങ്ങളിൽ നിന്നും നാല് കേന്ദ്ര ഭരണ
പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5000 ഒന്നാം വർഷ ബിരുദ
വിദ്യാർത്ഥികൾക്ക് 2022 -23ലെ റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്‌കോളർഷിപ്പുകൾ
നൽകും. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെ ഗ്രാന്റ്
ലഭിക്കും.
റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്‌കോളർഷിപ്പുകൾ വ്യത്യസ്ത പഠനശാഖകളിലെ വിദ്യാർത്ഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിലാണ് നൽകുന്നത്. എഞ്ചിനീയറിംഗ്/ടെക്‌നോളജി, സയൻസ്, മെഡിസിൻ, കൊമേഴ്‌സ്, ആർട്‌സ്, ബിസിനസ്/മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, നിയമം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ആർക്കിടെക്ചർ, മറ്റ് പ്രൊഫഷണൽ ബിരുദങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ട്രീമുകളിൽ നിന്നുള്ളവരാണ് ഈ വർഷം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 4,984 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഏകദേശം 40,000 അപേക്ഷകരിൽ നിന്ന് വിവിധ പരീക്ഷകളിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത് . 51% പെൺകുട്ടികളാണ് ഈ വർഷത്തെ ലിസ്റ്റിൽ ഉള്ളത്. വികലാംഗരായ 99 വിദ്യാർത്ഥികളെയും സ്‌കോളർഷിപ്പുകൾക്കായി തിരഞ്ഞെടുത്തു.
'മികച്ച വിദ്യാഭ്യാസം സാധ്യമാക്കുന്നതിലൂടെ, യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള, വ്യത്യസ്ത പഠനശാഖകളിൽ നിന്നുമുള്ള കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യ പ്രാതിനിധ്യം ഞങ്ങൾ ഉറപ്പു വരുത്തി. ശക്തമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനൊപ്പം ഇവർ രാജ്യപുരോഗതിക്ക് സംഭാവന നല്കുമെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്, 'റിലയൻസ് ഫൗണ്ടേഷൻ സിഇഒ ജഗന്നാഥ കുമാർ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട്, അടുത്ത 10 വർഷത്തിനുള്ളിൽ 50,000 സ്‌കോളർഷിപ്പുകൾ നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിരുന്നു. 1996 മുതൽ ധീരുഭായ് അംബാനി സ്‌കോളർഷിപ്പുകൾ ഏകദേശം 13,000 ബിരുദ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്, അതിൽ 2,720 പേർ വികലാംഗരാണ്.
തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് കൂടുതൽ
വിശദാംശങ്ങളെക്കുറിച്ച് നേരിട്ട് അറിയിപ്പ് ലഭിക്കും. അപേക്ഷകർക്ക് അവരുടെ
ഫലം അറിയാൻ www.reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ
മതി. റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകളുടെ റിസൾട്ട്
ജൂലൈയിൽ പ്രഖ്യാപിക്കും. അടുത്ത ബിരുദ സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷ വരും
മാസങ്ങൾ ക്ഷണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്