രാജ്യത്തെ 20 വ്യാജ സര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി. പട്ടികയിൽ എട്ടും ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതാണ്. ഒന്ന് കേരളത്തില്‍നിന്നുള്ളതാണ്.
ഉത്തര്‍ പ്രദേശില്‍ നാലും ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രണ്ട് വീതവും കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോന്നും വ്യാജ സര്‍വകലാശാലകളാണ്. ഇവയുടെ ബിരുദങ്ങള്‍ ഉന്നത പഠനത്തിനോ ജോലിക്കോ പരിഗണിക്കില്ലെന്ന് യു.ജി.സി വ്യക്തമാക്കി.
വ്യാജ സര്‍വകലാശാലകള്‍ ഇവയാണ്
ആള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയൻസസ് (ഡല്‍ഹി)
ദാര്യഗഞ്ച് കമേഴ്സ്യല്‍ യൂനിവേഴ്സിറ്റി ലിമിറ്റഡ് (ഡല്‍ഹി)
യുനൈറ്റഡ് നേഷൻസ് യൂനിവേഴ്സിറ്റി (ഡല്‍ഹി)
എ.ഡി.ആര്‍-സെൻട്രിക് ജുറിഡിക്കല്‍ യൂനിവേഴ്സിറ്റി (ഡല്‍ഹി)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എൻജിനീയറിങ് (ഡല്‍ഹി)
വിശ്വകര്‍മ ഓപണ്‍ യൂനിവേഴ്സിറ്റി ഫോര്‍ സെല്‍ഫ് എംേപ്ലായ്മെന്റ് (ഡല്‍ഹി)
അധ്യാത്മിക് വിശ്വവിദ്യാലയ (ഡല്‍ഹി)
ഗാന്ധി ഹിന്ദി വിദ്യാപീഠ് (യു.പി)
നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ഇലക്‌ട്രോ കോംപ്ലക്സ് ഹോമിയോപതി (യു.പി)
നേതാജി സുഭാഷ് ചന്ദ്രബോസ് യൂനിവേഴ്സിറ്റി (യു.പി)
ഭാരതീയ ശിക്ഷ പരിഷദ് (യു.പി)
ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂനിവേഴ്സിറ്റി (ആന്ധ്ര പ്രദേശ്)
ബൈബിള്‍ ഓപണ്‍ യൂനിവേഴ്സിറ്റി ഓഫ് ഇന്ത്യ (ആന്ധ്ര പ്രദേശ്)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റിവ് മെഡിസിൻ (പശ്ചിമ ബംഗാള്‍)
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റിവ് മെഡിസിൻ ആൻഡ് റിസര്‍ച്ച് (പശ്ചിമ ബംഗാള്‍)
സെന്റ് ജോണ്‍സ് യൂനിവേഴ്സിറ്റി (കേരളം)
ബദഗാൻവി സര്‍കാര്‍ വേള്‍ഡ് ഓപണ്‍ യൂനിവേഴ്സിറ്റി എജുക്കേഷൻ സൊസൈറ്റി (കര്‍ണാടക),
രാജ അറബിക് യൂനിവേഴ്സിറ്റി (മഹാരാഷ്ട്ര),
ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജുക്കേഷൻ (പുതുച്ചേരി)
വിശദ വിവരങ്ങള്‍ക്ക് യു.ജി.സി വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://www.ugc.gov.in/page/Fake-Universities.aspx
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്