ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ‘തഗ് ലൈഫ്’ .ഇപ്പോഴിതാ മണിരത്നം – കമൽഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
മാസും ക്ലാസും ചേർന്ന മിന്നും പ്രകടനമാണ് ട്രെയിലറിൽ കാണുന്നത്. അതേസമയം ഉലകനായകൻ കമൽഹാസനും ഹിറ്റ് മേക്കർ മണിരത്നവും 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.
ജൂൺ 5–ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. തൃഷ, ജോജു ജോർജ്, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്കമൽ ഫിലിംസ് ഇൻറർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയൻറ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്. മണിരത്നത്തിൻറെ പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്