മോഹൻലാലിന്റെ ഈ വർഷത്തെ അടുത്ത സൂപ്പർഹിറ്റായി ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘വൃഷഭ’.
റിലീസ് തീയതി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നിലനിന്നിരുന്ന ആകാംഷയ്ക്ക് വിരാമമിട്ട്, ചിത്രത്തിന്റെ പുതിയ റിലീസ് തീയതി അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു.
‘വൃഷഭ’ ആഗോള തലത്തിൽ ഡിസംബർ 25-ന് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും. നേരത്തെ നവംബർ 6-ന് ചിത്രം പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നത്.
നിരവധി തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവച്ച പശ്ചാത്തലത്തിൽ, ഇത്തവണയെങ്കിലും ചിത്രം കൃത്യസമയത്ത് എത്തുമോ എന്ന ആകാംഷയിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
