അഭിമന്യു തിലകനും ബിബിനും ഒന്നിക്കുന്ന 'പൊടിപൂരം' ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

JULY 15, 2026, 7:01 AM

അഭിമന്യു ഷമ്മി തിലകൻ, ബിബിൻ ജോർജ്, രേണു സൗന്ദർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'പൊടിപൂരം'.

ഇന്ദ്രജിത്ത് ജഗജിത്ത്, ചിരാഗ് ജാനി, ഷാജു ശ്രീധർ, ശ്രീജിത്ത് രവി, സുധീർ സുകുമാരൻ, അങ്കിത് മാധവ്, നന്ദൻ ഉണ്ണി, അബിൻ ബിനോ, എൻ.എം. ബാദുഷ, അൻസജ് ഗോപി, സ്വപ്ന പിള്ള തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.

ത്രികാൽ സ്റ്റുഡിയോസിന്റെ ബാനറിൽ പി. ശിവപ്രസാദ്, അമീർ കൊച്ചിൻ, നിവിൻ ഡി. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആക്ഷൻ കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു.

vachakam
vachakam
vachakam

പ്രശസ്ത ഹൊറർ നോവലെഴുത്തുക്കാരനായ അനുരാഗ് ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്നു. അൻസാജ് ഗോപി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു.

സഹ നിർമ്മാണം ബോണി അസ്സനാർ, അഭിമന്യു കൃഷ്ണൻ, എഡിറ്റർ ജിത്ത് ജോഷി, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം സൂര്യ ശേഖർ, മേക്കപ്പ് ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ.ജെ. വിനയൻ, പ്രൊജക്ട് കോ ഓർഡിനേഷൻ ഹരീഷ് എ വി, ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റീഫൻ വള്ളിയറ (ടെക് ഫിലിം),

ഫിനാൻസ് കൺട്രോളർ സുജിത്ത് സുധാകർ, സൗണ്ട് ഡിസൈൻ ഹരി നാരായണൻ, സൗണ്ട് മിക്‌സിംഗ് അജിത് എ ജോർജ്ജ്, സ്റ്റുഡിയോ ഹൈ സ്റ്റുഡിയോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് ബി.സി ക്രിയേറ്റീവ്‌സ്, പ്രൊമോഷൻ കൺസൾട്ടന്റ് മനു കെ തങ്കച്ചൻ, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ റോസ് മേരി ലില്ലു,

vachakam
vachakam
vachakam

മാജിക് മൊമെന്റ്‌സ്, വിതരണം ഫസ്സ് ക്ലാസ്സ് ഫിലിംസ് ത്രൂ ഹൈസിൻ ഗ്ലോബൽ േെഞ്ചഴ്‌സ്. പ്രാരംഭ നടപടികൾ പൂർത്തിയാകുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. പി.ആർ.ഒ എ എസ് ദിനേശ്, പി.ശിവപ്രസാദ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam