തിയറ്റര്‍ പൂരപ്പറമ്പാക്കാൻ ജോസച്ചായന്‍ എത്തുന്നു; ടര്‍ബോ റിലീസ് തിയതി

APRIL 15, 2024, 10:22 AM

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുന്നു. ജൂണ്‍ 13ന് ടര്‍ബോ ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും.

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കുന്ന ടര്‍ബോ ആക്ഷന്‍-കോമഡി ചിത്രമായാണ് എത്തുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിയറ്റ്‌നാം ഫൈറ്റേഴ്‌സ് ആണ് ടര്‍ബോയ്ക്കുവേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്ബനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. മമ്മൂട്ടി കമ്ബനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ.

vachakam
vachakam
vachakam

ചിത്രത്തിന്റെ വിതരണം ദുല്‍ഖര്‍ സല്‍മാന്റെ വേഫാറര്‍ ഫിലിംസും ാേവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. ക്രിസ്റ്റോ സേവ്യറാണ് ടര്‍ബോയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam