വനിതാ ബോക്സിംഗ് ചാമ്പ്യൻ ക്രിസ്റ്റി മാർട്ടിന്റെ ബിയോപിക്ക് 'ക്രിസ്റ്റി'യിൽ പ്രധാന വേഷം അവതരിപ്പിക്കുന്നത് നടി സിഡ്‌നി സ്വീനിയാണ്. ഇപ്പോഴിതാ ക്രിസ്റ്റിയെ വെള്ളിത്തിരയിലെത്തിക്കാൻ താൻ അനുഭവിച്ച ത്യാഗത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി.
കഥാപാത്രത്തിനായി തന്റെ ഭക്ഷണക്രമത്തിലും വ്യായാമത്തിലും വലിയ മാറ്റങ്ങൾ വരുത്തിയതിനെക്കുറിച്ച് നടി സംസാരിച്ചു."എല്ലാ ദിവസവും രാവിലെ ഞാൻ ഒരു മണിക്കൂർ ഭാരോദ്വഹനം നടത്തുമായിരുന്നു, പിന്നീട് മൂന്ന് മണിക്കൂർ ബോക്സിംഗ് ചെയ്യുമായിരുന്നു, തുടർന്ന് രാത്രിയിലും 1 മണിക്കൂർ ഭാരോദ്വഹനം നടത്തുമായിരുന്നു."
ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ക്രിസ്റ്റി വളരെയധികം സഹായിച്ചിരുന്നു. ബോക്സറുടെ വേഷം മികച്ചതാക്കാൻ ആഗ്രഹിച്ചതിനാൽ അവരുടെ സാന്നിധ്യം വിലമതിക്കാനാവാത്തതാണെന്ന് സിഡ്‌നി കൂട്ടിച്ചേർത്തു.
ക്രിസ്റ്റിയിൽ നിന്ന് ഞാൻ സത്യസന്ധമായി വളരെയധികം കാര്യങ്ങൾ പഠിച്ചു, അത് ഞാൻ സ്വയം പ്രയോഗിച്ചു.സിനിമയിലെ ബോക്സിംഗ് രംഗത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കരുതെന്ന് താൻ ദൃഢനിശ്ചയം എടുത്തിരുന്നുവെന്നും സ്വീനി പറഞ്ഞു.
അമേരിക്കൻ മുൻ പ്രൊഫഷണൽ ബോക്‌സറും , ബോക്‌സിംഗ് അനലിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറുമാണ് ക്രിസ്റ്റി മാർട്ടിൻ. 1989–2012 വരെ മത്സരിച്ച അവർ 2009 ൽ WBC വനിതാ സൂപ്പർ വെൽറ്റർവെയ്റ്റ് കിരീടം നേടി. 2016 ൽ നെവാഡ ബോക്‌സിംഗ് ഹാൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ ബോക്‌സറായിരുന്നു മാർട്ടിൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്