നടൻ അൽത്താഫ് സലിമും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന 'ഇന്നസെന്‍റ് ' നവംബർ 7ന് തിയറ്ററുകളിൽ. സോഷ്യൽ മീഡിയ താരം ടാൻസാനിയൻ സ്വദേശി കിലി പോൾ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ചിത്രം.
ഇപ്പോഴിതാ ചിത്രത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ശ്രദ്ധേയ ട്രാവൽ ഫുഡ് വ്ളോഗറുമായ സുജിത്ത് ഭക്തനും അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
'ചെറിയ ഒരു സീൻ ആണെങ്കിലും ഞാനും ഉണ്ട്, ഗതാഗത മന്ത്രി' എന്ന് കുറിച്ചുകൊണ്ട് സുജിത്ത് ഭക്തനും സോഷ്യൽ മീഡിയയിലൂടെ തന്‍റെ ക്യാരക്ടറിനെ കുറിച്ചുള്ള വിവരം പങ്കുവച്ചിട്ടുണ്ട്.
വൻ മേക്കോവറിലാണ് ചിത്രത്തിൽ സുജിത്ത് ഭക്തൻ എത്തുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 'ഇന്നസെന്‍റ് 'റിലീസ് ദിനത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മെഗാ കൈകൊട്ടിക്കളിയും നടക്കുന്നുണ്ട്.
120 റിലീസ് തിയേറ്ററുകളിൽ ഒരേ സമയം കൈകൊട്ടിക്കളി നടത്തുന്നതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ് റെക്കോർഡിൽ ഇടം നേടുകയാണ് 'ഇന്നസെന്‍റ് ടീം ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
