4K ദൃശ്യമികവിൽ' ബാഹുബലി: ദി എപ്പിക്ക്' ട്രെയിലർ

OCTOBER 24, 2025, 11:05 PM

ഇന്ത്യൻ സിനിമയ്ക്ക് വൻ ദൃശ്യവിസ്മയം സമ്മാനിച്ച ബാഹുബലി ഫ്രാഞ്ചൈസി റീ റിലീസിന് ഒരുങ്ങുകയാണ്. ആദ്യഭാ​ഗമായ ബഹുബലി റിലീസ് ചെയ്തിട്ട് പത്ത് വർഷം തികയുന്നതിന്റെ പശ്ചാത്തലത്തിലാണ് റീ റിലീസ്.

'ബാഹുബലി ദി എപ്പിക്ക്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.

2 മിനിറ്റ്, 30 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലറിൽ ചിത്രത്തിലെ പ്രധാന ഡയലോ​ഗുകളും രം​ഗങ്ങളും കോർത്തിണക്കിയിരിക്കുന്നു.

vachakam
vachakam
vachakam

2015ൽ ബാഹുബലി - ദി ബിഗിനിംങ് എന്ന ആദ്യ ഭാഗവും 2017 ൽ ബാഹുബലി 2 - ദി കൺക്ലൂഷനും ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam