'പേര് റെഡി'; സൽമാൻ ഖാനും സംവിധായകൻ എ ആർ മുരുഗദോസും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു താരം 

APRIL 11, 2024, 4:25 PM

മുംബൈ: സൽമാൻ ഖാനും സംവിധായകൻ എ ആർ മുരുഗദോസും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു താരം.  ചിത്രത്തിന് 'സിക്കന്ദർ' എന്നാണ് പേരിട്ടിരിക്കുന്നത്. സാജിദ് നാദിയദ്വാല നിര്‍മ്മിക്കുന്ന ചിത്രം  2025 ഈദിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് പുറത്തു വരുന്ന വിവരം. സൽമാൻ ഖാൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചത്.

ആരധകർക്ക് ഈദ് ആശംസിച്ച താരം ഈ ഈദിന് തീയറ്ററില്‍ വന്ന ചിത്രങ്ങള്‍ കാണണമെന്നും, അടുത്ത ഈദിന് തന്‍റെ 'സിക്കന്ദർ' എത്തുമെന്നുമാണ് പറഞ്ഞത്. കഴിഞ്ഞ മാര്‍ച്ച് 12നാണ് ഏആര്‍ മുരുഗദോസുമായി ചേര്‍ന്ന് പുതിയ ചിത്രം സല്‍മാന്‍ പ്രഖ്യാപിച്ചത്. 

'കിക്ക്', 'ജുദ്‌വാ', 'മുജ്‌സെ ഷാദി കരോഗി' തുടങ്ങിയ ചിത്രങ്ങളിലെ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം സൽമാൻ ഖാനും സാജിദ് നദിയാദ്‌വാലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'സിക്കന്ദർ'. ബോക്‌സ് ഓഫീസിൽ 100 ​​കോടി കടന്ന 'ഗജിനി'യിലൂടെ ആണ് എആർ മുരുഗദോസ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam