സീതാരാമം സംവിധായകനും പ്രഭാസും ഒന്നിക്കുന്നു

APRIL 10, 2024, 1:12 PM

ബ്ലോക്ക്ബസ്റ്റർ ചിത്രം സീതാരാമത്തിന്റെ സംവിധായകന്‍ ഹനു രാഘവപുടിയും പ്രഭാസും ഒന്നിക്കുന്നു. വരാനിരിക്കുന്നത് പീരിയഡ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചനകള്‍.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ. സീതാറാമിലെ ഗാനങ്ങൾ ഒരുക്കിയ വിശാൽ ചന്ദ്രശേഖർ തന്നെയാണ് ഈ ചിത്രത്തിനും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

2022ൽ പുറത്തിറങ്ങിയ സീതാരാമം  ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട സിനിമയാണ്. സീതാരാമം  എന്ന ചിത്രത്തിലൂടെ ലഫ്റ്റനൻ്റ് റാം എന്ന കഥാപാത്രമായാണ് ദുൽഖർ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്.

vachakam
vachakam
vachakam

മൃണാൾ താക്കൂറിനെ കൂടാതെ രശ്മിക മന്ദാന, സുമന്ത്, തരുൺ ഭാസ്കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള  എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറാണ് പ്രഭാസ് അഭിനയിച്ച അവസാനം ചിത്രം. പ്രഭാസിനെ കൂടാതെ പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍, ജഗപതി ബാബു തുടങ്ങിയ വമ്പന്‍ താര നിര തന്നെ സലാറില്‍ അണിനിരന്നിരുന്നു. കുറച്ച് നാളുകള്‍ക്ക് ശേഷം സലാറിലൂടെ ബോക്‌സ്ഓഫീസ് വിജയം നേടിയ പ്രഭാസിന്റ പുതിയ ആക്ഷന്‍ സിനിമയക്ക് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam