എംസിയുവിലേക്ക് റോബർട്ട് ഡൗണി ജൂനിയർ തിരിച്ചെത്തുന്നു

JULY 28, 2024, 2:36 PM

മാർവല്‍ സിനിമാറ്റിക്ക് യൂണിവേഴ്‌സിലേക്ക് (എംസിയു) തിരിച്ചുവരവുമായി റോബർട്ട് ഡൗണി ജൂനിയർ. ഫന്റാസ്റ്റിക്ക് ഫോറിലെ പ്രതിനായകവേഷമായ ഡോക്ടർ ഡൂമായാണ് റോബർട്ട് ഡൗണി എത്തുന്നത്.

അവഞ്ചേഴ്‌സ്: ഡൂംസ്‍‌ഡെ എന്നാണ് ചിത്രത്തിന്റെ പേര്. 2026 മേയിലായിരിക്കും ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

2027ല്‍ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന അവഞ്ചേഴ്‌സ്: സീക്രട്ട് വാർസ് എന്ന ചിത്രത്തിലും ഡോക്ടർ ഡൂമായി റോബർട്ട് ഡൗണി എത്തും. ഈ രണ്ട് ചിത്രങ്ങളും റൂസൊ സഹോദരന്മാരാണ് സംവിധാനം ചെയ്യുന്നത്.

vachakam
vachakam
vachakam

ഡോക്ടർ ഡൂമിനെ സ്ക്രീനിലേക്ക് എത്തിക്കുകയാണെങ്കില്‍ ആ കഥാപാത്രമായിരിക്കും ഏറ്റവും സങ്കീർണമായതും രസകരമായതുമെന്ന് ജോ റൂസൊ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam