'കാന്താര ചാപ്റ്റര്‍ 1'ല്‍ മോഹന്‍ലാലും? 

APRIL 20, 2024, 9:13 AM

കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കാന്താരയ്ക്ക് പ്രീക്വല്‍ ഒരുക്കുന്ന തിരക്കിലാണ്. കാന്താര ചാപ്റ്റര്‍ 1: എ ലെജന്‍ഡ് എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.

അതിനിടെ ഋഷഭ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നേരില്‍ കാണുകയും അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഋഷഭിനൊപ്പം ഭാര്യ പ്രഗതിയും ഉണ്ടായിരുന്നു. കാന്താര ചാപ്റ്റല്‍ 1ല്‍ മോഹന്‍ലാല്‍ ഉണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത്.

'ഇതിഹാസത്തെ നേരില്‍ കണ്ടതിന്റെ സന്തോഷവും അഭിമാനവും' എന്ന അടിക്കുറിപ്പോടെയാണ് ഋഷഭ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ കൂടിക്കാഴ്ച യാദൃശ്ചികമാണോ?, കാന്താര പ്രീക്വലില്‍ മോഹന്‍ലാല്‍ ഉണ്ടോ?, അതോ ഇരുവരും ഒന്നിച്ച്‌ മറ്റേതെങ്കിലും ചിത്രം ഒരുങ്ങുന്നുണ്ടോ? എന്നെല്ലാമാണ് പോസ്റ്റിന് താഴെയുള്ള ചോദ്യങ്ങള്‍.

vachakam
vachakam
vachakam

കാന്താര ചാപ്റ്റര്‍ 1നെ കുറിച്ചുള്ള അപ്‌ഡേറ്റും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഋഷഭ് ഷെട്ടിയോ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസോ ഇതേക്കുറിച്ച്‌ യാതൊരു ഔദ്യോഗിക പ്രതികരളങ്ങളും നടത്തിയിട്ടില്ല. ഋഷഭിന്റെ നാടായ കുന്താപ്പുരയിലാണ് ചിത്രീകരണം നടക്കുക. ഇതിനായി വലിയ സെറ്റ് ആണ് ഒരുക്കിയിരിക്കുന്നത്.

2022 സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ കാന്താര പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പഞ്ചുരുളി എന്ന നാടിനെയും ഗുളിക ദൈവിക ദേവതകളെയും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം കേരളത്തിലും ഇന്ത്യയ്ക്കു പുറത്തും വമ്ബന്‍ കളക്ഷന്‍ നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam