ബോക്സ് ഓഫീസിൽ 'ധുരന്ധർ' തരംഗം വീണ്ടും;  പ്രീ-ബുക്കിംഗിൽ മാത്രം 12 കോടി!

MARCH 9, 2026, 5:31 AM

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് മുന്നേ തന്നെ ചരിത്രം കുറിക്കുന്നു. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോകൾക്കായി മാത്രം രണ്ടുദിവസം കൊണ്ട് 12 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്.

ആദ്യ ഭാഗം ആഗോളതലത്തിൽ 1300 കോടി രൂപയുടെ കളക്ഷൻ നേടി ചരിത്രം കുറിച്ചതിനാൽ, രണ്ടാം ഭാഗത്തിന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കും സിനിമാ ലോകത്തിനുമുള്ളത്. രൺവീർ സിംഗ് ഇരട്ട വേഷത്തിൽ എത്തുന്ന ഈ മെഗാ മാസ്സ് ആക്ഷൻ സ്പൈ ത്രില്ലർ, ചരിത്രത്തിൽ അറിയപ്പെടാത്ത ചില പോരാളികളുടെ കഥയാണ് പറയുന്നത്. ബി62 സ്റ്റുഡിയോയും ജിയോ സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രം മാർച്ച് 19-ന് തിയേറ്ററുകളിലെത്തും.

 2026 മാർച്ച് 19-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ലഭ്യമാകും.

vachakam
vachakam
vachakam

ഗുഡി പഡ്‌വ, ഉഗാദി തുടങ്ങിയ ഉത്സവ സീസണുകളിലും ഈദിന് മുന്നോടിയായും റിലീസ് ചെയ്യുന്നതിനാൽ ചിത്രം വൻ കളക്ഷൻ നേടുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam